
നവംബർ 5-നാണ് അമേരിക്കൻ സഞ്ചാരി മക്കൻസി മിഷാൽസ്കിയെ കാണാതായതായി റിപ്പോർട്ട് ചെയ്യുന്നത്. അവസാനമായി ബുഡാപെസ്റ്റിലെ ഒരു നൈറ്റ് ക്ലബ്ബിൽ ആയിരുന്നു അവരെ കണ്ടത്.
പോർട്ട്‌ലാൻഡ്, ഒറിഗൺ സ്വദേശിയായ 31കാരിയായ മക്കൻസി മിഷാൽസ്കിയുടെ മരണവുമായി ബന്ധപ്പെട്ട് 37 വയസ്സുള്ള ഐറിഷ് യുവാവിനെ ഹംഗേറിയൻ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കൊലപാതകത്തിൽ അദ്ദേഹം കുറ്റസമ്മതം നടത്തിയതായും മൃതദേഹം സ്യൂട്ട്‌ക്കേസിൽ വെച്ച് വനപ്രദേശത്ത് മറവുചെയ്യാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
മക്കൻസി മിഷാൽസ്കിയെ കാണാതായ വിവരം സുഹൃത്തുക്കൾ നല്‍കിയതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയുണ്ടായി. ബുഡാപെസ്റ്റിലെ എയർബിഎൻബിയിലേക്ക് തിരികെയെത്താത്തതിനെത്തുടർന്നാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത്.
സംശയിതനായ യുവാവ് കൊലപാതകത്തെ ഒരു അപകടം എന്ന് വിശദീകരിച്ചെങ്കിലും, ഇയാൾ അപാർട്ട്മെന്റ് ശുചീകരിക്കുകയും യുവതിയുടെ മൃതദേഹം അലമാരയിൽ സൂക്ഷിച്ച് സ്യൂട്ട്‌ക്കേസ് വാങ്ങാൻ പുറത്തുപോകുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
മക്കൻസി മിഷാൽസ്കി അവസാനമായി ബുഡാപെസ്റ്റിലെ ഒരു നൈറ്റ് ക്ലബ്ബിൽ ആയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, ഐറിഷ് യുവാവുമായി അവർ ക്കഴിഞ്ഞു. പിന്നീട് മറ്റൊരു ക്ലബ്ബിലേക്കും, അവിടുനിന്ന് യുവാവിന്റെ ഫ്ലാറ്റിലേക്കും ഇരുവരും പോയതും ദൃശ്യങ്ങളിൽ കാണപ്പെടുന്നു. ഫ്ലാറ്റിൽ ഉണ്ടായിരുന്നപ്പോൾ ഇരുവരും അടുത്ത ബന്ധത്തിലായിരുന്നുവെന്നും പിന്നീടാണ് യുവതി കൊല്ലപ്പെട്ടതെന്നും പൊലീസ് വിശദീകരിച്ചു.
അതിനു ശേഷം, യുവാവ് യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ സൂക്ഷിച്ച് വാടക കാറിൽ ബുഡാപെസ്റ്റിൽ നിന്ന് ഒരു മണിക്കൂറിലേറെ ദൂരെയുള്ള ബാലറ്റോൺ തടാക മേഖലയിലെ സിഗ്ലിഗെറ്റ് ഗ്രാമത്തിനടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി.
പിന്നീട്, ഇയാൾ തിരികെ ബുഡാപെസ്റ്റിലേക്ക് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
Add comment
Comments