"ഐറിഷ് പാർലമെന്റിൽ ഒച്ചപ്പാടും തർക്കവും: പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് വൈകി"

Published on 23 January 2025 at 21:59

പ്രതിപക്ഷം, പ്രത്യേകിച്ച് സിൻ ഫെം ഉൾപ്പെടെയുള്ള കക്ഷികൾ ഒന്നിച്ചണിനിരന്നതോടെ, പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനായ നോമിനേഷൻ നടപടികൾ നടത്താനുള്ള സ്പീക്കറുടെ അഭ്യർത്ഥന വിജയിക്കാതെ പോയി.
ഈ സാഹചര്യത്തിൽ, ഫെബ്രുവരി ആദ്യവാരം വരെ ഡയലിന് അവധി നൽകണമെന്ന് സ്പീക്കർ നിർദ്ദേശിച്ചപ്പോൾ അത് പ്രതിപക്ഷം ശക്തമായി എതിർത്തു.ഒച്ചപ്പാടുകൾ തുടരുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി, ഇന്ന് നടത്താനിരുന്ന നടപടി ക്രമങ്ങൾ നാളെ നടത്തുമെന്ന് അറിയിച്ചുകൊണ്ട്, സ്പീക്കർ ആദ്യ ദിന സമ്മേളനം നിർത്തിവെച്ചു.


Add comment

Comments

There are no comments yet.