ബാങ്ക് ഹോളിഡേ ക്യാമ്പെയ്‌നിന്റെ ഭാഗമായി വേഗനിയന്ത്രണ പരിശോധന

Published on 2 February 2025 at 22:24

Gardaí-യുടെ ബാങ്ക് ഹോളിഡേ വീക്കന്റ് ക്യാമ്പെയ്‌നിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാർഡ ഓപ്പറേഷൻ ചൊവ്വാഴ്ച രാവിലെ 7 വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

മദ്യവും മയക്കുമരുന്നും കഴിച്ച് വാഹനമോടിച്ചതിന് 63 പേർ അറസ്റ്റിലായി. റോഡുകളിൽ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് ഗാർഡ നിർദേശിച്ചു.

വാരാന്ത്യങ്ങളിൽ 12 pm-നും 3 pm-നും ഇടയ്ക്കാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന സമയം. അതിനാൽ ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് Gardaí മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്ന് പേർ അയർലണ്ടിലെ റോഡുകളിൽ ജീവൻ നഷ്ടപ്പെടുത്തി.

  • വെള്ളിയാഴ്ച പുലർച്ചെ കാർലോയിലെ N80-ൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു.
  • നോർത്ത് ഡബ്ലിനിലെ ബ്ലേക്സ് ക്രോസിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 60 വയസ്സുള്ള ഒരാൾ മരിച്ചതായി Gardaí റിപ്പോർട്ട് ചെയ്തു.

2024 തുടക്കം മുതൽ ഇതുവരെ അയർലണ്ടിലെ റോഡപകടങ്ങളിൽ 14 പേരാണ് മരണപ്പെട്ടത് എന്ന് Gardaí അറിയിച്ചു. വേഗത ലംഘനവും അനാസ്ഥയും ഇതിന് പ്രധാന കാരണം ആണെന്ന് അവർ ചൂണ്ടിക്കാട്ടി.


Add comment

Comments

There are no comments yet.