ഡബ്ലിൻ ബസ് എഞ്ചിനീയറിംഗ് ജീവനക്കാർ ശമ്പളവർദ്ധനവിനായി സമരം ആരംഭിച്ചു

Published on 3 March 2025 at 21:49

ഏകദേശം 190 ഓളം ഡബ്ലിൻ ബസ് എഞ്ചിനീയറിംഗ് ജീവനക്കാർ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഇന്നലെ രാത്രി 9 മണിമുതൽ Work-to-Rule രീതിയിലുള്ള വ്യവസായ സമരം ആരംഭിച്ചു. ഇതോടെ,  അവർ പതിവായി ചെയ്യുന്ന അധിക ജോലികൾ ഒഴിവാക്കി കരാർ പ്രകാരമുള്ള ജോലികൾ മാത്രം നിർവഹിക്കും.എഞ്ചിനീയറിംഗ് ജീവനക്കാർ ബസ്സുകളുടെ പരിപാലനം, പൊതുജനഗതാഗത സേവനം സജ്ജമാക്കൽ എന്നിവയാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.തൊഴിലാളി യൂണിയനായ SIPTU, ഒരേ ഗ്രേഡിലുള്ള ട്രാഫിക് ഓപ്പറേറ്റീവ് ജീവനക്കാർക്ക് സമാനമായ ശമ്പളനിലവാരം നൽകുന്നതിൽ ഡബ്ലിൻ ബസ് സഹകരിക്കുന്നില്ലെന്ന് ആരോപിക്കുന്നു.

തൊഴിലാളികളുടെ സമരം സർവീസ് വിതരണത്തെ ബാധിക്കുമെന്നത് ഉറപ്പാണ്. ഇത് ദൗർഭാഗ്യകരമായതിനാൽ മാനേജ്‌മെന്റ് അവരുടെ കഴിവുകൾ അംഗീകരിച്ച് ശരിയായ പ്രതിഫലം നൽകണമെന്ന് SIPTU സെക്റ്റർ ഓർഗനൈസർ ജോൺ മർഫി പറഞ്ഞു. തുടർച്ചയായ അവഗണനയാണ് ഈ സമരത്തിലേക്കുള്ള കാരണമായി യൂണിയൻ വ്യക്തമാക്കുന്നു.

ഈ ജോലികൾ സംബന്ധിച്ച് ഒരു സ്വതന്ത്ര ബാഹ്യ അവലോകനം വേതന സമത്വത്തിനുള്ള ആവശ്യത്തെ പിന്തുണച്ചതായി SIPTU അറിയിച്ചു.

അതേസമയം, ലേബർ കോടതി നവംബറിൽ നൽകിയ വിധി പ്രകാരം, ഉൽപ്പാദനക്ഷമതയോ മറ്റ് സാമ്പത്തിക ഘടകങ്ങളോ പരിഗണിക്കാതെ 14.5% ശമ്പള വർദ്ധനവ് ശുപാർശ ചെയ്യാനാകില്ല. അതേസമയം, 4.5% ഉൽപ്പാദനക്ഷമത അടിസ്ഥാനമാക്കിയുള്ള ശമ്പള വർദ്ധനവിനായി ഇരുപക്ഷവും ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിർദേശിച്ചു.

ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.


Add comment

Comments

There are no comments yet.