
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യസംരക്ഷണ മേഖലയിലേയ്ക്ക് ചൈനീസ് ഉടമസ്ഥതയുള്ള സ്ഥാപനങ്ങളുടെ പ്രവേശനം ഉയർന്നതിനു പിന്നിൽ കോടികളേറിയ നിക്ഷേപം കൊണ്ടുവന്ന ഗോൾഡൻ വിസാ പദ്ധതി ആകാമെന്ന് സൂചന. നഴ്‌സിംഗ് ഹോമുകൾ ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളുടെയും ഉടമസ്ഥത ഇപ്പോൾ ചൈനീസ് നിക്ഷേപകരുടെ കൈകളിലാണെന്ന സംശയം ശക്തമാണ്.രാജ്യത്ത് വിദേശ നിക്ഷേപം ആകർഷിക്കാൻ 2012ൽ ആരംഭിച്ച ഇമ്മിഗ്രാന്റ് ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാം (IIP), എന്നേത് ആയിരുന്നു ഈ നിക്ഷേപ ധാരയുടെ പ്രധാന വാതിൽ. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, അതിർത്തി സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ ഉയർന്നതോടെയാണ് 2023 ഫെബ്രുവാരിൽ പദ്ധതി അവസാനിപ്പിച്ചത്.
പദ്ധതിയിലൂടെ ഏറ്റവുമധികം നിക്ഷേപം നടത്തിയവർ ചൈനക്കാരാണ്. ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ 94% (2,332 അപേക്ഷക) ചൈനീസ് നിക്ഷേപകരിൽ നിന്നാണ്. ഇവരിൽ പലരും വൻതോതിലുള്ള നഴ്‌സിംഗ് ഹോം ഗ്രൂപ്പുകൾക്ക് പിന്നിലുള്ള ഉടമസ്ഥരും ചുമതലക്കാരുമാണ് എന്നതും ഇപ്പോൾ ശ്രദ്ധേയമായി മാറുന്നു.
ഗോൾഡൻ വിസ പദ്ധതിയിലൂടെ ഇരട്ടി പ്രയോജനങ്ങളാണ് ചിലർ നേടിയെടുത്തത് – ഒരുകൈയിൽ എമിഗ്രേഷൻ, മറുകൈയിൽ നിക്ഷേപത്തിന്റെ പേരിൽ വ്യാപാര വികാസം. ഇതിന്റെ മറവിലാണ് ആരോഗ്യസംരക്ഷണ മേഖലയിലേക്കും ഭാവിയിൽ ആശങ്കകൾ ഉയർത്തുന്ന തരത്തിൽ ദൂരദേശസ്ഥ നിക്ഷേപം ഉണ്ടായത്.
നഴ്‌സിംഗ് ഹോം മേഖലയിലുണ്ടായ ഉടമസ്ഥ മാറ്റങ്ങൾക്കും ഈ പദ്ധതിയിലൂടെയുള്ള നിക്ഷേപ പ്രവാഹത്തിനുമിടയിൽ ബന്ധമുണ്ടോയെന്ന സംശയം അതിശയോക്തിയല്ല. ഐഐപി പദ്ധതിയുടെ അന്തിമ വർഷങ്ങളിൽ മാത്രം 794 അപേക്ഷകളുടെ അടിസ്ഥാനത്തിൽ 503 മില്യൺ യൂറോ സമാഹരിച്ചതും സർക്കാർ ഇപ്പോഴും ചില അപേക്ഷകൾ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്നതും ഈ ദുരൂഹതയെ ശക്തിപ്പെടുത്തുന്നു.
ഇതെല്ലം കൂടി കാണുമ്പോൾ, നഴ്‌സിംഗ് ഹോമുകൾ പോലുള്ള പ്രധാനപ്പെട്ട സേവന മേഖലകളിൽ ചൈനീസ് ഉടമസ്ഥതയുടെ ഉയർന്ന അളവ് ഗോൾഡൻ വിസയുടെ ദുരുപയോഗത്തിന്റെ സാക്ഷ്യമായി കണക്കാക്കപ്പെടുന്നു.
Add comment
Comments