
ഐറിഷ് റെയിൽ ഡബ്ലിനും സമീപപ്രദേശത്തുമുള്ള റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയതായി അറിയിച്ചു. നവീകരിച്ച ‘ഡബ്ലിൻ കമ്മ്യൂട്ടർ സോൺ’ അടിസ്ഥാനമാക്കിയുള്ള പുതിയ നിരക്കുകൾ ഈ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.ഡബ്ലിൻ കമ്മ്യൂട്ടർ സോൺ’ നാലു സോണുകളായി തിരിച്ചിട്ടുണ്ട്. ഡബ്ലിന്റെ 50 കിലോമീറ്റർ പരിധിയിലെ യാത്രക്കാർ ഇനി മുതൽ ലീപ് കാർഡ് ഉപയോഗിച്ച് ടിക്കറ്റുകൾ വാങ്ങാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ സിറ്റി സോൺ 1-ൽ സെൻട്രൽ സിറ്റിയുടെയും സമീപപ്രദേശങ്ങളുടെയും ഉൾപ്പെടലുണ്ട്. വടക്കായി ഡബ്ലിൻ എയർപോർട്ട് പിന്നിട്ടു Rush, Donabate വരെ ഈ സോൺ വ്യാപിച്ചിരിക്കുന്നു. തെക്കോട്ട് ഇത് വിക്ക്ലോ കൗണ്ടിയിലെ ബ്രേ വരെയാണ് വിസ്തൃതമായിരിക്കുന്നത്.
ഐറിഷ് റെയിൽ അറിയിച്ചു പ്രകാരം, സോൺ 3, സോൺ 4 പ്രദേശങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുറയും. എന്നാൽ, സോൺ 2-ൽ ചിലയിടങ്ങളിൽ നിരക്ക് കുറയും, ചിലയിടങ്ങളിൽ കൂട്ടുകയും ചെയ്യും.
Central Dublin – Balbriggan, Skerries, Kilcock, Sallins – Naas, Dublin – Greystones – Kilcoole റൂട്ടുകളിലെ നിരക്കുകൾ വർധിക്കും.
അതേസമയം, Dublin – Gormanstown, Drogheda, Laytown, Enfield, Newbridge, Kildare, Wicklow, Rathdrum റൂട്ടുകളിൽ നിരക്കുകൾ കുറയുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി.
മുതിർന്നവർ, യുവാക്കൾ, വിദ്യാർത്ഥികൾ, കുട്ടികൾ എന്നിവർക്കെല്ലാം ഈ നിരക്ക് മാറ്റങ്ങൾ ബാധകമാണ്.
അതേസമയം, ലുവാസിലുമാണ് (Luas) തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ വരുന്നത്. ക്രോസ് സിറ്റി add-on ടിക്കറ്റുകൾ ഇനി സൗജന്യമായിരിക്കും (ഉദാ: ഹ്യൂസ്റ്റൺ സ്റ്റേഷനിൽ എത്തി ശേഷം Luas city centre സ്റ്റോപ്പുകളിലേക്ക് യാത്ര ചെയ്യുക). മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ലഭ്യമായ വീക്കിലി, മന്ത്‌ലി ടിക്കറ്റുകൾ, കൂടാതെ Drogheda, Laytown, Gormanston, Newbridge, Kildare എന്നിവിടങ്ങളിൽ നിന്നുള്ള off-peak നിരക്കുകളും അവസാനിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.
Add comment
Comments