മെയ് 6 വരെ ഓറഞ്ച് കാട്ടുതീ മുന്നറിയിപ്പ്

Published on 2 May 2025 at 21:45

ഡബ്ലിൻ : അയർലണ്ടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടിയ താപനിലയുയർന്ന റിക്കോർഡുമായി ഈ വർഷത്തെ ഏപ്രിൽ മാസം. റെക്കോർഡ് തകർത്ത ചൂടാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്..
മെറ്റ് ഐറാന്റെ താൽക്കാലിക ഡാറ്റ പ്രകാരം, ഗാൽവേയിലെ ഏതന്റിയിൽ ഇന്നലെ 25.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇത് 1984-ൽ ഡൊണഗാലിലെ ഗ്ലൈന്റ്സിൽ നിലവിലുണ്ടായിരുന്ന 25.8 ഡിഗ്രി സെൽഷ്യസ് റെക്കോർഡിനേക്കാൾ കൂടുതലാണ്. രാജ്യത്തെ 17 കാലാവസ്ഥാ കേന്ദ്രങ്ങളിലും ഏപ്രിലിലെ ചൂട്
റെക്കോർഡുകൾ ഭേദിച്ചതായി കണക്കുകൾ പറയുന്നു.
വേനൽക്കാലമാരംഭിക്കും വിധം ചൂടായിരുന്നു ഇന്നലത്തേതെന്ന് മെറ്റ് ഐറാൻ വിശേഷിപ്പിച്ചു. ഈ വാരാന്ത്യത്തിലും, പ്രത്യേകിച്ച് ബാങ്ക് അവധിക്കാലത്ത്, ഉയർന്ന മർദ്ദം കാരണം വരണ്ടതും സ്ഥിരവുമായ കാലാവസ്ഥ തുടരുമെന്ന് പ്രവചനം. എന്നാൽ രാത്രികളിലും പുലർകാലങ്ങളിലും തണപ്പായിരിക്കും,
വിവിധ കൗണ്ടികളിൽ ചൂട് തുടരുന്നതിനിടെ, പൊതുജനാരോഗ്യവകുപ്പ് ഉയർന്ന ചൂടിന്റെ ദോഷങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നൽകിയ നിർദേശങ്ങളിൽ , പരമാവധി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, പ്ലാൻസ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക, തൊപ്പിയും സൺഗ്ലാസുകളും ധരിക്കുക തുടങ്ങിയ മുന്നറിയിപ്പുകൾ ഉൾപ്പെടുന്നു..
ചൂടുള്ള കാലാവസ്ഥയോട് അനുബന്ധിച്ച്, തീപിടിത്ത സാധ്യത വർദ്ധിച്ചതായി കൃഷി, ഭക്ഷ്യ, മറൈൻ വകുപ്പ് മുന്നറിയിപ്പ് നൽകി. മെയ് 6 വരെ ഓറഞ്ച് കാട്ടുതീ മുന്നറിയിപ്പ് നിലനിൽക്കും. ഈ പാറ്റേണിൽ നേരത്തെ ഗോർസ് തദ്ദേശങ്ങളിൽ കാട്ടുതീ അനുഭവപ്പെട്ടിട്ടുണ്ട്.
പൊതു വിനോദപ്രദേശങ്ങളിലേക്കുള്ള സന്ദർശകർ തുറന്ന തീയും ബാർബിക്യൂയും ഒഴിവാക്കണം. അതേസമയം, വെള്ളത്തിൽ കുളിക്കാൻ പോകുന്നവർ കർശന ജാഗ്രത പാലിക്കണമെന്നും, ജൂൺ പകുതി വരെ ലൈഫ് ഗാർഡുകൾ അവധിയിലായിരിക്കുമെന്നും വാട്ടർ സേഫ്റ്റി അയർലണ്ടിന്റെ റൂബി ഹേർസ്റ്റ് ഓർമിപ്പിച്ചു.


Add comment

Comments

There are no comments yet.