
കാർലോ: കേരളാ ഹൗസ് നടത്തിയ വള്ളം കളിയിൽ ആഹാ ബോട്ട് ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ ക്യാപ്റ്റൻ സുധിൻ എടത്വയുടെ നേതൃത്വത്തിലാണ് ആഹാ ടീം കപ്പിൽ മുത്തമിട്ടത്. മികച്ച ഏകോപനവും ഊർജസ്വലമായ പ്രകടനവുമാണ് വിജയത്തിന് വഴിയൊരുക്കിയത്.ബ്ലൂചിപ്പ് ടൈൽസ് ആഹാ ടീംയുടെ അഭിമാന സ്പോൺസർമാരായിരുന്നുവെന്നത് പ്രത്യേകമായൊരു സവിശേഷതയായി മാണ്.ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെ, രാവിലെ 9 മണി മുതൽ Town Park, River Barrowയിലാണ് മത്സരം അരങ്ങേറിയത്. അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ആഹാ ടീംയുടെ വിജയം പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. ഈ നേട്ടം ആഘോഷിക്കുന്നതിലേക്കാണ് ആശംസകളുമായി സമൂഹം കൈകോർക്കുന്നത്.
Add comment
Comments