
ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയുടെ പുതിയ മേധാവിക്ക് വേണ്ടിയുള്ള നിയമന പ്രക്രിയക്ക് തുടക്കംകുറിച്ചു. 314,000 യൂറോയുടെ വാര്‍ഷിക ശമ്പളത്തോടെയാണ് പുതിയ ഗാര്‍ഡ കമ്മീഷണര്‍ നിയമിതനാകുന്നത്. പൊലീസിങ്ങില്‍ മുന്‍പരിചയം നിര്‍ബന്ധമല്ല എന്നും, നിയമനം Public Appointments Service മുഖേനയാണെന്നും നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan വ്യക്തമാക്കി.
നിലവില്‍ ഗാര്‍ഡ കമ്മീഷണറായ Drew Harris വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ കമ്മീഷണറെ കണ്ടെത്താനുളള നടപടി ആരംഭിച്ചത്. ഗാര്‍ഡ റിസര്‍വ്, സ്റ്റാഫ്, സാധാരണ ഗാര്‍ഡ അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി 18,000-ലധികം അംഗങ്ങളുള്ള സേനയുടെ നേതൃത്വം കൈകാര്യം ചെയ്യുന്നതാണ് കമ്മീഷണറുടെ പ്രധാന ഉത്തരവാദിത്തം.
നീരണയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ (📄 വിജ്ഞാപനം ലിങ്ക്) അയര്‍ലണ്ടിന് പുറത്തുള്ളവരും അപേക്ഷിക്കാവുന്നതാണ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് പരിചയം നിര്‍ബന്ധമല്ലാതിരുന്നാല്‍ പോലും, ഹോണേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ യോഗ്യത അഭികാമ്യമായിരിക്കും. 2025 മെയ് 29 വൈകിട്ട് 3 മണിയോടെയാണ് അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്നത്. നിയമനം അഞ്ച് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 62 വയസ്സു തികയുംവരെ തുടരും.
Policing, Security and Community Safety Act പ്രകാരമുള്ള ആദ്യത്തെ റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌ന്‍ ആണിത് എന്നതും, കുറ്റകൃത്യങ്ങളുമായി പൊരുതാന്‍ ഗാര്‍ഡയെ കൂടുതൽ ശക്തമാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 2020-നെ അപേക്ഷിച്ച് 27% അധികമായ 2.48 ബില്യണ്‍ യൂറോ ഈ വര്‍ഷം ഗാര്‍ഡ റിക്രൂട്ട്‌മെന്റുകള്‍ക്കായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിലവിലെ കമ്മീഷണര്‍ Drew Harris, പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും വരെ തുടരാന്‍ താൻ സന്നദ്ധനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Add comment
Comments