താലായിൽ ഇന്ത്യൻ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം: സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

Published on 21 July 2025 at 21:32

ഡബ്ലിൻ: താലായിൽ ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ യുവാവിന് ആയിരങ്ങളാണ് പിന്തുണയും സ്വാന്തനവും അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് താലായിലെ പാർക്ക്ഹിൽ റോഡിൽ ഇയാളെ ഒരു സംഘം ചെറുപ്പക്കാർ ആക്രമിച്ചത്.

ഏറെക്കാലം കാത്ത് ആമസോണിൽ ജോലി ലഭിച്ച് ഡബ്ലിനിൽ എത്തിയതിന്റെ ആദ്യ ആഴ്ചയിലാണ് 40 വയസ്സുള്ള യുവാവ് അക്രമികൾക്കിടയിൽപ്പെടുന്നത്. കുടിയേറ്റവിരുദ്ധരായ ഒരു സംഘം ചെറുപ്പക്കാരാണ് അയാളെ, അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലായിരിക്കെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

കുട്ടികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരിലാണ് അക്രമം നടന്നതെന്നാണ് ഗാർഡയുടെ പ്രാഥമിക വിവരം. എന്നാൽ ഈ ആരോപണത്തിൽ യാതൊരു സത്യവുമില്ലെന്ന് ഗാർഡയും ദൃക്സാക്ഷികളും വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുടിയേറ്റവിരുദ്ധ ഗ്രൂപ്പുകൾ ഈ വ്യാജ ആരോപണം വ്യാപകമായി പ്രചരിപ്പിച്ചു, അതോടൊപ്പം ആക്രമണ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

യുവാവിനെ കത്തി കൊണ്ട് കുത്തുകയും തലയും മുഖവും അടിക്കുകയും ചെയ്തു. വസ്ത്രങ്ങൾ കീറി അപമാനിക്കപ്പെടുകയും ചെയ്തു. ചില പ്രദേശവാസികൾ ഈ ആക്രമനം നോക്കി ആനന്ദിച്ചപ്പോൾ, മനുഷ്യത്വം നിലനിൽക്കുന്ന ചിലർ ഗാർഡയെയും ആംബുലൻസിനെയും വിളിച്ചു, യുവാവിനെ രക്ഷപ്പെടുത്തി


Add comment

Comments

There are no comments yet.