ഐർലണ്ടിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; Ballymaguire Foods-ന്റെ 201 റെഡി മീൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തി

Published on 24 July 2025 at 22:11

ഐർലണ്ടിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഒരാൾ മരിച്ചതിനുശേഷം, Ballymaguire Foods നിർമ്മിച്ച 201 റെഡി മീൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന താൽക്കാലികമായി നിർത്തിയതായി അധികൃതർ അറിയിച്ചു. ഈ ഭക്ഷ്യത്തിൽ Listeria monocytogenes എന്ന ബാക്റ്റീരിയ കണ്ടെത്തിയതിനെ തുടർന്ന്, വ്യക്തിക്ക് listeriosis എന്ന രോഗം ബാധിക്കുകയും, അതിന് പിന്നാലെ മരണപ്പെടുകയും ചെയ്തതായി ഐർലണ്ട് ഭക്ഷ്യസുരക്ഷ അതോറിറ്റി (FSAI) അറിയിച്ചു.

ചൂടാക്കി കഴിക്കുന്ന റെഡി ടു ഈറ്റ് തരം ഭക്ഷണത്തിൽ നിന്നാണ് ബാക്ടീരിയ ബാധ ഉണ്ടായത്. ഇതുവരെ ഒൻപത് പേരിൽ കൂടി ഈ രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് National Outbreak Control Team അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ballymaguire Foods-ന്റെ ഉൽപ്പന്നങ്ങൾ Aldi, Tesco, SuperValu, Centra അടക്കമുള്ള വിവിധ സൂപ്പർമാർക്കറ്റുകളിലായി വിപണിയിലുണ്ട്. മുൻകരുതലിനായി ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

Listeriosis ബാധിച്ചാൽ പനി, തലകറക്കം, വയറിളക്കം, ഛർദ്ദി മുതലായതൊക്കെ ലക്ഷണങ്ങളായി പ്രകടിപ്പിക്കാം. ചിലർക്കു കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ഗർഭിണികൾ, പ്രായമായവർ, കുഞ്ഞുങ്ങൾ, രോഗ പ്രതിരോധ ശേഷിയില്ലാത്തവർ എന്നിവരിൽ രോഗം കൂടുതൽ അപകടകരമായി മാറാനിടയുണ്ട്.

ബാക്ടീരിയ ദേഹത്തിൻറെ അകത്തിലേക്ക് പ്രവേശിച്ചാൽ, രോഗലക്ഷണങ്ങൾ പ്രാദുരഭവിക്കുന്നത് 3 ആഴ്ച മുതൽ 70 ദിവസത്തിനുള്ളിലായിരിക്കാം.

അധികൃതർ മുന്നറിയിപ്പ് നൽകിയത് പ്രകാരം, താഴെ പറയുന്ന ഉൽപ്പന്നങ്ങൾ ഒരിക്കലും വാങ്ങരുത്. ഇതിനുമുമ്പ് വാങ്ങി ഫ്രിഡ്ജിലോ ഫ്രിസറിലോ സൂക്ഷിച്ചിരിക്കുന്നവർ അവ ഉപയോഗിക്കരുത്. ഉൽപ്പന്ന വിവരങ്ങൾ സംബന്ധിച്ച കൂടുതൽ അറിയിപ്പുകൾക്കായി ഉപഭോക്താക്കൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കണം.


Add comment

Comments

There are no comments yet.