
ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ അടക്കമുള്ള വിദേശ ജീവനക്കാരെ ക്രിട്ടിക്കൽ സ്കിൽസ് ലേബർ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ തവണ ശക്തമായി ഉയർന്നിരുന്നെങ്കിലും, അതിനെ നടപ്പാക്കാൻ സർക്കാർ തയാറായിരുന്നില്ല.എങ്കിലും, ഇതുമായി ബന്ധപ്പെട്ട് 2023-ലെ വർക്ക് പെർമിറ്റ് ഒക്യുപേഷൻ ലിസ്റ്റുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി, ശമ്പള ഘടനയും പുതുക്കാൻ തീരുമാനിക്കപ്പെട്ടു. ഈ വർഷവും അതിന് സമാനമായി പുതിയ ശമ്പള ഘടന നിജപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതോടൊപ്പം, ഫാമിലി റീ യൂണിഫിക്കേഷൻ പോളിസിയുടെ പ്രഖ്യാപനം പുതിയ തീരുമാനങ്ങൾക്ക് മുന്നോടിയായി ഉണ്ടാകാമെന്നും സൂചനകളുണ്ട്.
അയർലണ്ടിൽ ഇപ്പോഴെത്തിയിട്ടുള്ള ആയിരക്കണക്കിന് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും, ജനറൽ വർക്ക് പെർമിറ്റ് ഹോൾഡേഴ്സും ഈ മാറ്റങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഓവർസീസ് ഹെൽത്ത് ആൻഡ് ഹോം കെയർ വർക്കേഴ്സ് ഇൻ അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
Add comment
Comments