
ഡബ്ലിൻ: ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ വീണ്ടും ഒരു ഇന്ത്യക്കാരനു നേരെ വംശീയ അതിക്രമം നടന്നതായി റിപ്പോർട്ടുകൾ. സന്തോഷ് യാദവ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം വൈകിട്ട് തന്റെ അപ്പാർട്ട്മെന്റിന് സമീപം ക്രൂരമായ ആക്രമണം നേരിട്ടത്.താമസസ്ഥലത്തിനടുത്ത് ഒരു സംഘം ഐറിഷ് കൗമാരക്കാർ ചേർന്ന് എത്തിയതായും, അവർ പിന്നിൽ നിന്നു തന്നെ ആക്രമിച്ചെന്നും, കണ്ണട പിടിച്ചുപറിച്ച് നശിപ്പിച്ചെന്നും, തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മർദ്ദനമേറ്റതായും സന്തോഷ് LinkedIn പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
കവിളെല്ലിന് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ഉടൻ തന്നെ ഗാർഡയെ അറിയിക്കുകയും, ആംബുലൻസിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു.
ഡബ്ലിനിൽ സമീപകാലത്ത് ബസുകളിൽ, ഹൗസിംഗ് എസ്റ്റേറ്റുകളിൽ, തെരുവുകളിൽ ഇന്ത്യക്കാർക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലുമുള്ളവർക്ക് നേരെ വംശീയ ആക്രമണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, അധികാരികൾയുടെ നിശ്ബ്ദത സാമൂഹ്യ മാധ്യമങ്ങളിൽ ഗുരുതരമായി വിമർശിക്കപ്പെടുകയാണ്.
ഇന്ത്യൻ വംശജരുടെ സുരക്ഷ ഉറപ്പാക്കാൻ അയർലന്റ് സർക്കാർ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയം, അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര എന്നിവരിൽ നിന്ന് തടഞ്ഞുനിൽക്കുന്ന നടപടികൾ ആവശ്യമാണ് എന്ന് സന്തോഷ് തന്റെ പോസ്റ്റിൽ അഭ്യർത്ഥി
Add comment
Comments