
അയര്‍ലണ്ടില്‍ ഏറെ കാലമായി ഉയര്‍ന്നുപോരുന്ന ആവശ്യമായ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനം നിലവില്‍ വരുന്നതിനുള്ള റിക്രൂട്ട്‌മെന്റ് അടുത്ത വര്‍ഷം അവസാനം ആരംഭിക്കാമെന്ന സാധ്യതയുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ ഉണ്ടാകുന്ന വര്‍ധനയെയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത്.പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനായി പ്രത്യേകം തയ്യാറാക്കിയ ഈ പൊലീസ് സേനയുടെ അംഗങ്ങള്‍ യൂണിഫോമില്‍ എത്തും. ഇവര്‍ക്ക് അക്രമികളെ അറസ്റ്റ് ചെയ്യാനും, പിടിച്ചുവയ്ക്കാനും നിയമപരമായ അധികാരങ്ങള്‍ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരാനുള്ള നടപടികളില്‍ സര്‍ക്കാര്‍ സജീവമാണ്.
ട്രെയിനുകള്‍, ബസുകള്‍, ട്രാമുകള്‍ എന്നിവയിലൊക്കെ ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സേനയുടെ സാന്നിധ്യം ഉറപ്പാക്കും. ഇത് കൂടുതല്‍ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാനായി പ്രേരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ഒരു സംവിധാനത്തിന്റെ ആവശ്യം വളരെ വ്യക്തമാണ്. അക്രമസംഭവങ്ങളുടേയും അസുരക്ഷിതത്വത്തിന്റെയും ഭയം കാരണം പലരും ഇപ്പോഴും പൊതുഗതാഗതം ഒഴിവാക്കുന്ന സാഹചര്യമാണുള്ളത്. ചില പ്രത്യേക സ്ഥലങ്ങളില്‍ അക്രമങ്ങള്‍ സ്ഥിരമായി നടക്കുന്നതിനാല്‍, ട്രാന്‍സ്‌പോര്‍ട്ട് പൊലീസിന്റെ ആവശ്യകത കൂടുതലാണ് എന്ന് ഗതാഗതവകുപ്പ് മന്ത്രി ഡാര ഒ'ബ്രിയന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ സജ്ജമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Add comment
Comments