
ഡബ്ലിൻ: അയർലണ്ടിലെ സംഗീതപ്രേമികൾക്ക് മുന്നിൽ മറ്റൊരു സംഗീത മഹാരാത്രിക്ക് വേദിയൊരുങ്ങുന്നു. MIC ഇവന്റ്സ് അവതരിപ്പിക്കുന്ന “സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ജു ജോസഫ്” എന്ന സംഗീതവിരുന്ന് നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ, സാൻട്രി യിലാണ് അരങ്ങേറുക. പ്രശസ്ത ഗായകരായ സൂരജ് സന്തോഷും, അഞ്ജു ജോസഫും സംഗീതമാധുരിയിൽ ഓരോരുത്തരെയും ഒഴുക്കിത്തെളിയാനാണ് വേദിയിലേക്ക് എത്തുന്നത്.
ഇവന്റിന്റെ ടിക്കറ്റ് ലോഞ്ച് സെറിമണി ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഗംഭീരമായി നടത്തി. ചലച്ചിത്രതാരമായ ഇനിയ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ശ്രീ. അലക്സ് വട്ടുകുളത്ത്യും ഭാര്യ ബിജി അലക്സും ചേർന്നാണ് ഏറ്റുവാങ്ങിയത്.
സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് ആണ് MIC ഇവന്റ്സിനുവേണ്ടി ഈ സംഗീതവിരുന്ന് അയർലണ്ടിലേക്ക് എത്തിക്കുന്നതും പ്രധാന സംഘാടകരും. MIC-യുടെ ഭാഗത്തുനിന്ന് വിനോയ് വർഗീസ് സ്വാഗതം അർപ്പിച്ചു. അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, വ്യാപാര രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തു. MIC അംഗമായ സതീഷ് മാത്യു നന്ദിപ്രസംഗം നടത്തി.
ചടങ്ങിന്റെ ഭാഗമായി ഈ സംഗീതവിരുന്നിന്റെ പ്രമോഷണൽ വീഡിയോയും ഔദ്യോഗികമായി പുറത്തിറക്കി.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 089 424 0608
📞 087 052 8230
Add comment
Comments