
കോർക്കിന്‍റെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ (Cork University Hospital) സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവന്നിരുന്ന മലയാളി യോഗീദാസ് (38) അന്തരിച്ചു. ഓഗസ്റ്റ് 5-നായിരുന്നു ദാരുണമായ വിയോഗം.2018-ൽ മികച്ച തൊഴിൽ അവസരങ്ങൾക്കുമായി അയർലണ്ടിലെത്തിയ യോഗീദാസ്, കഴിഞ്ഞ രണ്ടു വർഷമായി കോർക്കിലെ വിൽട്ടണിൽ താമസിച്ചുവരികയായിരുന്നു. കോവിഡ് കാലത്ത് മുതൽ കോർക്കിലെ ഇന്ത്യൻ നഴ്‌സുമാരെ ഏകോപിപ്പിച്ച് വിവിധ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം, Cork Indian Nurses Association (COINNs)-ന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
മികച്ച സേവനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അയർലണ്ടിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ പ്രശസ്തനായിരുന്നു യോഗീദാസ്. ആശുപത്രിയിലെ സഹപ്രവർത്തകരുടെയും സ്ഥലസമുദായത്തിന്റെയും ഇടയിൽ നല്ല പേരും മാന്യതയും നേടി അദ്ദേഹം ജീവിതം നയിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
വിവാഹിതനായ യോഗീദാസിന് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. അദ്ദേഹത്തിന്റെ അകാലവിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഴം വിഷാദത്തിലാഴ്ത്തിയിട്ടുണ്ട്.
സംസ്കാര നടപടികൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. അതേസമയം, കുടുംബത്തിന് പിന്തുണ നൽകുന്നതിനുള്ള സഹായനിധിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സന്നദ്ധസംഘടനകൾ ആരംഭിച്ചു കഴിഞ്ഞു.
Add comment
Comments