
ഡബ്ലിൻ: ബ്ലൂബെറി ഇന്റർനാഷണലിന്റെ മുഖ്യ സ്‌പോൺസർഷിപ്പിലും റേവ് സെയിന്റ്സ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെയും നേതൃത്വത്തിൽ നടന്ന ഹരിശങ്കർ ലൈവ് മ്യൂസിക് എക്‌സ്‌ട്രാവഗൻസ ആഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച ഡബ്ലിൻ സയന്റോളജി സെന്ററിൽ വൻജനാവലി സാക്ഷിയായി.ഐർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മലയാളി യുവാക്കൾ സംഗീതത്തോടൊപ്പം മുഴുകി നൃത്തംചെയ്ത് പരിപാടിയെ ആവേശകരമാക്കി. പരിപാടിയുടെ മുഖ്യ സ്‌പോൺസർമാരായി ബ്ലൂചിപ്പ് ടൈൽസ്, എബൽ ഗാർഡൻ റിട്ടയർമെന്റ് വില്ലേജ്, സ്പൈസ് വില്ലേജ്, എക്‌സ്പ്രസ് ഹെൽത്ത് എന്നിവർ പങ്കാളികളായി.
പരിപാടിയുടെ പ്രത്യേക ആകർഷണമായി, ഡബ്ലിൻ സ്വദേശി മിഥുൻ നിർമ്മിച്ച മയാഭൂമി എന്ന പുതിയ ആൽബം ഹരിശങ്കർ വേദിയിൽ റിലീസ് ചെയ്തു. ഗാനങ്ങളും സംഗീതവും നിറഞ്ഞ ഈ ആഘോഷവേള, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി.
Add comment
Comments