ഐർലണ്ടിൽ ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾ; നടപടിയെടുക്കുമെന്ന് ഹാരിസ്

Published on 10 August 2025 at 20:38

ബ്ലിൻ: കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് താൻ “ഗൗരവമായി ആശങ്കപ്പെടുന്നു” എന്ന് ഐർലണ്ട് ടാനിഷ്ട് സൈമൺ ഹാരിസ് വ്യക്തമാക്കി.ഇന്ത്യൻ പൗരന്മാർ നേരിടുന്ന ആക്രമണങ്ങളും ഭീഷണികളും സംബന്ധിച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട Ireland India Council സംഘടനയുടെ അഭ്യർത്ഥന പ്രകാരം, ഹാരിസ് തിങ്കളാഴ്ച കൗൺസിലുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ മാസം ഡബ്ലിൻ ടാലാഹ്റ്റിൽ, ഒരു ഇന്ത്യൻ പൗരൻ അക്രമത്തിനിരയായ സംഭവത്തെ തുടർന്ന് വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. Friends of India ഗ്രൂപ്പ്, നീതിവകുപ്പ് ഓഫിസിനു മുന്നിൽ മൗനസമരം നടത്തി പ്രതിഷേധം രേഖപ്പെടുത്തി.

ഐർലണ്ടിൽ ഏകദേശം 80,000 ഇന്ത്യൻ വംശജരാണ് താമസിക്കുന്നത്. “നമ്മുടെ ആരോഗ്യ മേഖലയും സമ്പദ്‌വ്യവസ്ഥയിലെ നിരവധി മേഖലകളും ഇവരുടെ സേവനങ്ങളില്ലാതെ നിലകൊള്ളാൻ കഴിയില്ല” എന്നും ഹാരിസ് പറഞ്ഞു.

ഡബ്ലിനിലെ ഇന്ത്യൻ എംബസിയും അടുത്തിടെ “ഐർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന ശാരീരികാക്രമണങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നു” എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷയ്ക്കായി ജാഗ്രത പാലിക്കാനും, പ്രത്യേകിച്ച് രാത്രിയിൽ നിർജ്ജന പ്രദേശങ്ങൾ ഒഴിവാക്കാനും എംബസി നിർദ്ദേശിച്ചു.

ഐർലണ്ട് അധികൃതരുമായി വിഷയത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി.

വാട്ടർഫോർഡിൽ ആറുവയസുള്ള ഒരു ഇന്ത്യൻ പെൺകുട്ടിക്കുനേരെയുണ്ടായതായി റിപ്പോർട്ട് ചെയ്യുന്ന ആക്രമണം തനിക്കെറെ ആശങ്കാജനകമാണെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.


Add comment

Comments

There are no comments yet.