
ഡബ്ലിന്‍: അയർലണ്ടിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. കഴിഞ്ഞ 21 വർഷമായി ഡബ്ലിനിൽ താമസിക്കുന്ന ലക്ഷ്മൺ ദാസ് (51) ബുധനാഴ്ച പുലർച്ചെ സൈക്കിൾ യാത്രയ്ക്കിടെ ക്രൂരാക്രമണത്തിനിരയായി. Grand Canal-ന് സമീപം രാവിലെ 4.30ഓടെ ജോലിക്ക് പോകുമ്പോൾ മുഖംമൂടി ധാരികളായ മൂന്ന് ചെറുപ്പക്കാർ ലക്ഷ്മണിനെ സമീപിച്ചു. അവർ വായ് മൂടിപ്പിടിച്ച് ശബ്ദം അടച്ചതിനുശേഷം മർദ്ദിക്കുകയും, ഫോൺ, പണം, പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡുകൾ, ഇ-ബൈക്ക് എന്നിവ കവർന്നുകൊണ്ടുപോകുകയും ചെയ്തു.
Docklands പ്രദേശത്തെ Marker Hotelൽ ഷെഫായി ജോലി ചെയ്യുന്ന ലക്ഷ്മൺ, ആക്രമണത്തിൽ തലയ്ക്കും ശരീരത്തിനും പരിക്കേറ്റതായി അറിയിച്ചു. ഹെൽമറ്റ് ധരിച്ചതിനാൽ ഗുരുതര പരിക്ക് ഒഴിവായെങ്കിലും, തല സ്കാൻ ഉൾപ്പെടെയുള്ള ചികിത്സയ്ക്കായി അദ്ദേഹം St Vincent’s Hospital-ിൽ പ്രവേശിക്കേണ്ടിവന്നു. സംഭവസമയത്ത് ലക്ഷ്മണിന്റെ കുടുംബം ഇന്ത്യയിൽ അവധിയാഘോഷത്തിലായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ വംശജന്മക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അയർലണ്ടിൽ വർധിച്ചു വരികയാണ്. ഇതിനാലാണ് ഡബ്ലിനിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹ പ്രതിനിധികളും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള പ്രത്യേക കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും.
Add comment
Comments