
ഡബ്ലിന്‍: അയർലണ്ടിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട സമീപകാല ആക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷാ ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ, ഈ ഞായറാഴ്ച ഫീനിക്സ് പാർക്കിൽ നടക്കാനിരുന്ന ഇന്ത്യാ ദിന ഉത്സവം നടത്താതിരിക്കാൻ അയർലൻഡ് ഇന്ത്യാ കൗൺസിൽ തീരുമാനിച്ചു.ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്. “നിലവിലെ സാഹചര്യം ആഘോഷങ്ങൾക്ക് അനുകൂലമല്ല. സാഹചര്യം വിലയിരുത്തി പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും,” അദ്ദേഹം പറഞ്ഞു. ഗാർഡയുൾപ്പെടെയുള്ള വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷമാണ് ഈ ബുദ്ധിമുട്ടേറിയ തീരുമാനം കൈകൊണ്ടതെന്ന് ഷുക്കി കൂട്ടിച്ചേർത്തു.
2015 മുതൽ എല്ലാ വർഷവും ഇന്ത്യാ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചുവരുന്ന അയർലൻഡ് ഇന്ത്യാ കൗൺസിൽ, ഇത്തവണയാണ് ആദ്യമായി പരിപാടി തടസപ്പെടുന്നത്.
അതേസമയം, ഉപപ്രധാനമന്ത്രിയുമായി ഇന്ന് ഉച്ചകഴിഞ്ഞ് കൂടിക്കാഴ്ച നടത്തിയ ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ അയർലൻഡ്, ഞായറാഴ്ച ഡബ്ലിനിലെ മെറിയോൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഇന്ത്യാ ദിന പരിപാടി മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു.
Add comment
Comments