
ഡബ്ലിന്‍: അടുത്തിടെ ഇന്ത്യന്‍ സമൂഹാംഗങ്ങളെ ലക്ഷ്യമിട്ട് നടന്ന നിരവധി ആക്രമണങ്ങള്‍ കൗമാരക്കാര്‍ നടത്തിയതാകാമെന്ന ആശങ്ക നീതിന്യായ മന്ത്രി ജിം ഒ’കാലഹാന്‍ പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിന് പ്രത്യേക വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-ഐര്‍ലന്‍ഡ് കൗണ്‍സിലും, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് ഇന്‍ ഐര്‍ലന്‍ഡുമായും നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ ഇന്ത്യന്‍ എംബസിയെ പ്രേരിപ്പിച്ച സാഹചര്യവുമാണ് ചര്‍ച്ചയുടെ പശ്ചാത്തലം.
“ദുരഭാഗ്യകരമായി, ഏറെ കേസുകളിലും കുറ്റകൃത്യങ്ങള്‍ 18 വയസ്സിനു താഴെയുള്ളവരാണ് നടത്തിയതെന്നാണു തോന്നുന്നത്. 18 വയസ്സിനു താഴെയുള്ളവര്‍ കുറ്റകൃത്യം ചെയ്താല്‍ അവരെ കോടതിയില്‍ ഹാജരാക്കി, യഥാര്‍ത്ഥ ശിക്ഷ നേരിടുന്നുവെന്ന് ഉറപ്പാക്കുന്നത് നമ്മുടെ സംവിധാനത്തിന് വലിയ വെല്ലുവിളിയാണ്,” അദ്ദേഹം പറഞ്ഞു.
ഗാര്‍ഡയുടെ ജുവനൈല്‍ ലയിസണ്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട കമ്മ്യൂണിറ്റികളുമായും യുവജന ഗ്രൂപ്പുകളുമായും ആശയവിനിമയം നടത്തി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Add comment
Comments