
കൗണ്ടി ക്ലെയറിലെ ഡാറഗ്, എന്നിസിന് സമീപം പ്രവർത്തിക്കുന്ന ഒരു ഗ്യാരേജിൽ നിന്ന് ആറ് കാറുകൾ മോഷണം പോയതായി വിവരം. സംഭവം ഓഗസ്റ്റ് 22-ന് വെള്ളിയാഴ്ച പുലർച്ചെയോടെയാണ് നടന്നത്.
മോഷണം പോയ വാഹനങ്ങളിൽ ഒന്ന് പിന്നീട് ഗാർഡ കണ്ടെത്തിയിട്ടുണ്ട്. ബാക്കി വാഹനങ്ങളുടെ വിവരങ്ങൾ ഇങ്ങനെ:
-
2014 Blue Audi S3 Saloon
-
2017 Navy Mercedes CLA180
-
2015 Black Volkswagen Golf
-
2014 White Volkswagen Golf
-
2018 White Toyota CHR
ഇവയുമായി സാമ്യമുള്ള വാഹനങ്ങൾ എവിടെയെങ്കിലും വിൽപ്പനയ്‌ക്കോ ഉപേക്ഷിച്ച നിലയിലോ കണ്ടാൽ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളോ ഡാഷ് ക്യാം റെക്കോർഡിംഗുകളോ കൈവശമുള്ളവർ ഉണ്ടെങ്കിൽ, ഉടൻ തന്നെ ഗാർഡയെ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
-
Ennis Garda Station: 065 6848100
-
Garda Confidential Line: 1800 666 111
Add comment
Comments