കൗണ്ടി ലിമറിക്കിൽ വീടുകളിലും കാരവാനിലും കൊള്ളശ്രമം

Published on 25 August 2025 at 21:58

കൗണ്ടി ലിമറിക്കിൽ വെള്ളിയാഴ്ച വൈകിട്ട് മുതൽ ശനിയാഴ്ച പുലർച്ചെ വരെ രണ്ട് സ്ഥലങ്ങളിൽ കൊള്ളശ്രമം നടന്നതായി വിവരം. സംഭവങ്ങളിൽ വീടിനും ഒരു കാരവാനുമാണ് നാശനഷ്ടം സംഭവിച്ചത്.ആദ്യ സംഭവം Ballynantyയിലെ Shanabooley Road-ലുള്ള വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11.55-ഓടെ, സംഘം വീട്ടിൽ കയറി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. തുടർന്ന് രണ്ട് കാറുകളിലായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

രണ്ടാമത്തെ സംഭവം ശനിയാഴ്ച പുലർച്ചെ 1 മണിയോടെ Dublin Road-ലാണ്. ഇവിടെ ഒരു കാരവാൻ നശിപ്പിക്കപ്പെട്ടു. ഇരു സംഭവങ്ങളിലും ആരും പരിക്കേറ്റിട്ടില്ല.

സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ച ഗാർഡ, സാക്ഷികളും, വീഡിയോ/ഫോട്ടോ തെളിവുകൾ കൈവശമുള്ളവരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 22-ന് രാത്രി 11.30 മുതൽ 23-ന് പുലർച്ചെ 1.30 വരെ ലിമറിക്കിലെ Ballynanty, Goody പ്രദേശങ്ങളിലൂടെ സഞ്ചരിച്ചവരുടെ കാറിന്റെ ക്യാമറ ദൃശ്യങ്ങളോ മറ്റോ സംശയകരമായ വിവരങ്ങളോ ഉണ്ടെങ്കിൽ അത് ഗാർഡക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു.

ബന്ധപ്പെടേണ്ട നമ്പറുകൾ:

  • Henry Street Garda Station: 061 212400

  • Garda Confidential Line: 1800 666 111


Add comment

Comments

There are no comments yet.