അയർലണ്ടിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published on 28 August 2025 at 20:58

കോർക്ക് (അയർലണ്ട്): കോഴിക്കോട് സ്വദേശിയായ മലയാളി രഞ്ജു റോസ് കുര്യൻ (40) അയർലണ്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കില്ലാർണി നാഷണൽ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.പ്രാഥമിക നിഗമനപ്രകാരം സംഭവം ആത്മഹത്യയായാണ് പോലീസ് വിലയിരുത്തുന്നത്. ഗാർഡാ (അയർലണ്ട് പോലീസ്) സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

2016-ൽ കുടുംബസമേതം അയർലണ്ടിലെത്തിയ രഞ്ജു, കോർക്ക് നഗരത്തിലെ എം.ബി.എ ഹോം കെയറിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ജാനറ്റ് ബേബി ജോസഫ്, കോർക്ക് യൂണിവേഴ്സിറ്റി മെടിക്കൽ മെടർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സാണ്. രണ്ട് മക്കളുണ്ട് – ക്രിസ്, ഫെലിക്സ്.

കോർക്ക് നഗരത്തിലാണ് കുടുംബം താമസം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മലയാളി സമൂഹം ദുഃഖത്തിലാണ്. അന്തിമകർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുടുംബവും സമൂഹ സംഘടനകളും ചേർന്ന് ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


Add comment

Comments

There are no comments yet.