
ഓസ്‌ട്രേലിയൻ ഫ്ലൂവിന്റെ വരവിനെത്തുടർന്ന് ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) കAAദേശം 1,000 പേർ ചികിത്സ കാത്തിരിക്കുകയാണ്. രോഗികൾ ട്രോളികളിൽ ചെലവഴിക്കുന്ന സമയം ആശങ്കാജനകമാണെന്നും പ്രായമായവർക്ക് ലഭിക്കുന്ന വൈകിയ ചികിത്സ ഏറെ ഭീതിജനകമാണെന്നും INMO ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ വ്യക്തമാക്കി.
“പടിഞ്ഞാറൻ, മധ്യ-പടിഞ്ഞാറൻ മേഖലകളിലെ ആശുപത്രികളിലാണ് തിരക്ക് ഏറ്റവും ഗുരുതരം. ഈ വർഷം ഇൻഫ്ലുവൻസ സീസൺ റെക്കോർഡുകൾ തകർക്കുമെന്നാണ് പ്രവചനം. ഓസ്‌ട്രേലിയൻ സഹപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അത് അവഗണിക്കാനാവില്ല. വരാനിരിക്കുന്ന മാസങ്ങളിൽ രോഗികളുടെ പ്രവാഹം കൈകാര്യം ചെയ്യാൻ അയർലണ്ടിന്റെ പൊതുജനാരോഗ്യ സംവിധാനം തയ്യാറല്ല,” – ഫിൽ നി ഷീഗ്ധ.
രോഗികളുടെ എണ്ണം കുറയ്ക്കുന്നതിലുപരി, ട്രോളികളിൽ രോഗികൾ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതും അത്യാവശ്യമാണെന്ന് സംഘടന വ്യക്തമാക്കി. ഇതിനായി ഓരോ HSE പ്രാദേശിക ആരോഗ്യ അതോറിറ്റികളും വിശദമായ പദ്ധതി തയ്യാറാക്കണം. ആശുപത്രികൾക്ക് പ്രത്യേക പദ്ധതികളില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും, അത് നഴ്‌സുമാരെയും രോഗികളെയും അപകടത്തിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും, നിയമനത്തിൽ അനാവശ്യമായ ബ്യൂറോക്രാറ്റിക് കാലതാമസം ഒഴിവാക്കണമെന്നും, രോഗികൾക്കും ജീവനക്കാർക്കും സുരക്ഷിതമായ പരിചരണ സാഹചര്യം ഉറപ്പാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ജനറൽ സെക്രട്ടറി ആവർത്തിച്ചു.
Add comment
Comments