പാലാ സ്വദേശി എൻ. എം. ചാണ്ടി നിര്യാതനായി; സംസ്കാരം ശനിയാഴ്ച

Published on 12 March 2026 at 08:02
 

പാലാ  നെടുംപാലക്കുന്നേൽ എൻ. എം. ചാണ്ടി (72) നിര്യാതനായി. സ്നേഹസമ്പന്നനായ പിതാവും മാതൃകാപുരുഷനുമായിരുന്ന അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു. അയർലണ്ടിലെ ലൂക്കനിൽ താമസിക്കുന്ന ബ്ലൂചിപ്പ് ടൈൽസ് മാനേജിംഗ് പാർട്നർ റിനു അലക്സിന്റെ പിതാവായ അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണി മുതൽ സ്വവസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മാർച്ച് 14 ശനിയാഴ്ച രാവിലെ 10:30-ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം   ളാലം പുത്തൻ പള്ളി (സെന്റ് ജോർജ് ചർച്ച്, ഉള്ളം) സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. 


Add comment

Comments

There are no comments yet.