ഈ അവതരണം @ZayanZerah എന്ന യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച വീഡിയോയെ ആസ്പദമാക്കിയുള്ളതാണ്. ചാനലിൽ നൽകിയിരിക്കുന്ന വിവരണപ്രകാരം ഈ കഥയുടെ ചുരുക്കം താഴെ പറയുന്നതാണ്:
"അയർലൻഡിലെ ഒരു തണുത്ത രാത്രിയിൽ സംഭവിച്ച ദുരൂഹ സംഭവങ്ങളുടെ കഥയാണ് ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്. എല്ലാം സാധാരണ പോലെ തോന്നിയെങ്കിലും… ആ വീട്ടിന്റെ ഉള്ളിൽ എന്തോ മാറിയിരുന്നു. ഒരു വിവാഹം. ഒരു സംശയം. ഒരു ഫോൺകോൾ. അതിനു ശേഷം — നിശ്ശബ്ദം.
“അമ്മേ… പിന്നെ വിളിക്കാം…” ആ വാക്കുകൾക്ക് ശേഷം എന്താണ് സംഭവിച്ചത്? ആത്മഹത്യയോ? അല്ലെങ്കിൽ ഒരിക്കലും തെളിയിക്കപ്പെടാത്ത മറ്റൊരു സത്യമോ? ഈ കഥ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വ്യക്തികളുടെ സ്വകാര്യത മാനിക്കുന്നതിനായി ചില പേരുകളും സാഹചര്യങ്ങളും മാറ്റിയിരിക്കുന്നു. ഇതിന്റെ ഉദ്ദേശ്യം ആരെയും കുറ്റപ്പെടുത്തുക എന്നതല്ല — മറിച്ച് ഇന്നും ഉത്തരം കിട്ടാത്ത ഒരു രഹസ്യത്തെ കഥാരൂപത്തിൽ അവതരിപ്പിക്കുക എന്നത് മാത്രമാണ്."
യൂറോ മലയാളിയിലെ പല വായനക്കാർക്കും ഈ കഥ നേരത്തെ തന്നെ അറിയാമെങ്കിലും, അനാവശ്യ പ്രശ്നങ്ങളിൽ അകപ്പെടുമെന്ന ഭയം കാരണം പലരും ഇത് തുറന്നു സമ്മതിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ യൂട്യൂബ് ക്രിയേറ്ററോടുള്ള കടപ്പാട് അറിയിച്ചുകൊണ്ട്, ആ കഥ അതിന്റെ പൂർണ്ണരൂപത്തിൽ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.
യൂട്യൂബ് ചാനൽ ലിങ്ക്: https://www.youtube.com/@ZayanZerah
to add text.
Add comment
Comments