അയർലണ്ടിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാർക്കിടയിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഷൈജു.

Published on 20 March 2026 at 21:00

പ്രശസ്തമായ “ജോൺ ഫോളി പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അവാർഡ്”(2026) ഷൈജു ജേക്കബ് കരസ്ഥമാക്കി. ഫോട്ടോഗ്രാഫി രംഗത്ത് അദ്ദേഹത്തിന്റെ നീണ്ടകാല സമർപ്പണത്തിനും സൃഷ്ടിപരമായ മികവിനും ലഭിച്ച അംഗീകാരമായാണ് ഈ പുരസ്‌കാരം വിലയിരുത്തപ്പെടുന്നത്.

കേരളത്തിൽ ജനിച്ച ഷൈജു, കഴിഞ്ഞ ഇരുപത് വർഷത്തോളമായി ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും മേഖലയിൽ സജീവ സാന്നിധ്യമാണ്. വൈവിധ്യമാർന്ന ശൈലികളും നൂതന സമീപനവും കൊണ്ട് അയർലണ്ടിലെ ഫോട്ടോഗ്രാഫി ലോകത്ത് ശ്രദ്ധേയനായ വ്യക്തിത്വമായി അദ്ദേഹം മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ അദ്ദേഹത്തിന്റെ പ്രവർത്തികൾക്ക് വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്.പോർട്ട്ലീഷിനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷൈജു, അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഫോട്ടോഷൂട്ടുകൾക്കായി ലഭ്യനാണ്. വിവാഹങ്ങൾ, ബേബി ഷവർ, “സേവ് ദ ഡേറ്റ്”, ഫസ്റ്റ് ഹോളി കമ്മ്യൂണിയൻ തുടങ്ങിയ ചടങ്ങുകളുടെ ചിത്രീകരണത്തിൽ അദ്ദേഹത്തിന്റെ കഴിവ് അപൂർവമാണെന്ന് ക്ലയന്റുകൾഅഭിപ്രായപ്പെടുന്നു.ഷൈജുവിന്റെ ലൈവ് ഫോട്ടോഗ്രാഫി പ്രവർത്തനങ്ങളും ഉപഭോക്തൃ പ്രതികരണങ്ങളും അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജീൽ കാണാവുന്നതാണ്. ഈ പുതിയ നേട്ടം, അദ്ദേഹത്തിന്റെ കരിയറിന് കൂടുതൽ ഉയരങ്ങൾ സമ്മാനിക്കുമെന്ന് വിശ്വാസം പ്രകടമാക്കുന്നു.

https://www.instagram.com/shyjulive?igsh=c2EwZGZ6cnlqZmN5

 

 

 


Add comment

Comments

There are no comments yet.