അയർലണ്ടിലെ പുതിയ ഇന്ത്യൻ അംബാസഡറായി (Ambassador-Designate) നിയമിതനായ ശ്രീ മനീഷ് ഗുപ്ത ഡബ്ലിനിൽ എത്തിച്ചേർന്നു. നിലവിലെ അംബാസഡർ അഖിലേഷ് മിശ്ര കാലാവധി പൂർത്തിയാക്കി മടങ്ങുന്ന പശ്ചാത്തലത്തിലാണ് 1998 ബാച്ചിലെ ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥനായ മനീഷ് ഗുപ്ത ഈ പദവിയിലേക്ക് എത്തുന്നത്. വാരണാസി ബി.എച്ച്.യുവിൽ (IIT-BHU) നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം, അയർലണ്ടിലെത്തുന്നതിന് മുൻപ് ഘാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിഡ്‌നിയിലെ കോൺസൽ ജനറൽ, യുഎന്നിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ രാഷ്ട്രീയ ഉപദേശകൻ തുടങ്ങിയ സുപ്രധാന നയതന്ത്ര പദവികൾ അദ്ദേഹം മുൻപ് കൈകാര്യം ചെയ്തിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത്, അയർലണ്ടിലെ എൺപതിനായിരത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിനും വിശിഷ്യാ മലയാളി നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Add comment
Comments