NEXT FACE GLOBAL 2026 – ആരാകും അടുത്ത താരമുഖം?

Published on 28 April 2026 at 13:07

ആരാണ് NEXT FACE GLOBAL 2026 എന്ന ഗ്ലോബൽ കിരീടം സ്വന്തമാക്കാൻ പോകുന്നത്? അതിന്റെ ഉത്തരം അറിയാൻ ഇനി കാത്തിരിക്കേണ്ടത് കുറച്ച് ദിവസങ്ങൾ മാത്രം!ജൂൺ 20-ന് നടക്കുന്ന Kerala House Carnival 2026-ൽ, ഈ മഹത്തായ നിമിഷം ഔദ്യോഗികമായി വെളിപ്പെടുത്തപ്പെടും. ഗ്ലാമറും പ്രതീക്ഷയും നിറഞ്ഞ ഈ വേദി, ഫാഷനും സൗന്ദര്യവും ഒന്നിക്കുന്ന ഒരു വലിയ ആഘോഷമാകും.ഐറ്ലൻഡിലെ പ്രശസ്ത ഫാഷൻ ഡിസൈനറും ഫാഷൻ ഷോ ഡയറക്ടറുമായ Shinto Benedict, തന്റെ അതുല്യമായ ഡിസൈനുകളിലൂടെ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. നിഷ് മോഡൽസിന്റെ സൂപർ മോഡലുകൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പുതിയ കളക്ഷൻ, സ്റ്റൈലിന്റെയും സൃഷ്ടിപരതയുടെയും പുതിയ ഉയരങ്ങളിലേക്ക് ഫാഷനെ കൊണ്ടുപോകുംഐറ്ലൻഡിലും യൂറോപ്പിലുമുള്ള ഫാഷൻ ലോകത്ത് ശക്തമായ സ്ഥാനം ഇതിനകം സ്വന്തമാക്കിയ ശിന്റോ, ഈ ഷോയിലൂടെ വീണ്ടും തന്റെ മികവ് തെളിയിക്കാനാണ് ഒരുങ്ങുന്നത്.

കാത്തിരിക്കൂ…
ഗൗരവവും ഗ്ലാമറും നിറഞ്ഞ ആ മഹത്തായ നിമിഷത്തിന്റെ വെളിപ്പെടുത്തലിന്!

 


Add comment

Comments

There are no comments yet.