ഡബ്ലിൻ: അയർലണ്ടിലെ ലൂക്കനിൽ താമസിച്ചിരുന്ന മലയാളി യുവാവും മെഡിക്കൽ വിദ്യാർത്ഥിയുമായ ബേസിൽ രാജു (22) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ വൈകുന്നേരമാണ് ദാരുണ സംഭവം ഉണ്ടായത്.ലൂക്കൻ ബാലിയോവൻ അബിഡെയിൽ റൈസിൽ താമസിക്കുന്ന രാജു കുര്യാക്കോസിന്റെയും ലൂസി മാത്യുവിന്റെയും മകനാണ് ബേസിൽ. ബൾഗേറിയയിലെ വർണ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.എറണാകുളം ജില്ലയിലെ രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗമായ ബേസിലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.പിതാവ് രാജു കുര്യാക്കോസ് ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ ജോലി ചെയ്യുന്നു. മാതാവ് ലൂസി മാത്യു ചെറി ഓർച്ചാർഡ്സ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. ഏക സഹോദരി ഡോ. റിയാൻസി രാജു നാവൻ ഔർ ലേഡി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.
ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ യാക്കോബായ ചർച്ച് ഇടവകാംഗമായ ബേസിലിന്റെ ഭവനത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന നടത്തപ്പെടും. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.യുവാവിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക, മത, സാംസ്കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
Add comment
Comments